Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interpol

സു​കു​മാ​ര കു​റു​പ്പ് വി​ദേ​ശ​ത്തോ?; അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: സു​കു​മാ​ര​ക്കു​റു​പ്പ് വി​ദേ​ശ​ത്തു​ണ്ടെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​ല​വി​ൽ പ്ര​ച​രി​ക്കു​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണ്. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പോ​ലീ​സ് ഇ​ന്‍റ​ർ​പോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സു​കു​മാ​ര​ക്കു​റു​പ്പ് വി​ദേ​ശ​ത്തു​ണ്ടെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വ​യ​ലാ​ർ ര​വി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തു​ണ്ടാ​യ സം​ഭ​വ​മാ​ണി​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്താ​ണ് പൂ​ഴ്ത്തി​വ​യ്ക്കാ​നു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തോ​ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം സു​കു​മാ​ര​ക്കു​റു​പ്പു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ജോ​ൺ മേ​നോ​നെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലു​മു​ള്ള ഇ​ന്ത്യ​ക്കാ​രി​ൽ നി​ന്നാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സു​കു​മാ​ര​ക്കു​റു​പ്പു​മാ​യി ജോ​ൺ മേ​നോ​നു​ള്ള സാ​ദൃ​ശ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up